തരൂരിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയേക്കും

Posted on: January 21, 2014 10:58 am | Last updated: January 21, 2014 at 8:16 pm

tharoorsന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയേക്കും. ഇത് സംബന്ധിച്ച് എസ് ഡി എം നിര്‍ദേശം നല്‍കിയേക്കും. മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറിയേക്കും.

അമിതമായ മരുന്നുപയോഗം കാരണമാണ് സുനന്ദപുഷ്‌കറിന്റെ മരണം സംഭവിച്ചതെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സ്വയം കഴിച്ചതാണോ മറ്റാരെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോ എന്നത് വ്യക്തമല്ല. സുനന്ദയുടെ ശരീരത്തില്‍ മുറിവേറ്റ 12 പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.