Connect with us

Kasargod

കന്നിജയം രാജാസിലൂടെ

Published

|

Last Updated

നീലേശ്വരം: പാലക്കാട്ടെ കേരള സ്‌കൂള്‍ കലോത്സവത്തില്‍ കന്നിജയം നീലേശ്വരം രാജാസ് ഹൈസ്‌കൂളിലൂടെ. ഹൈസ്‌കൂള്‍ വിഭാഗം നാടന്‍ പാട്ടില്‍ രാജാസിലെ എസ് എം ഗോപികയും സംഘവും എ ഗ്രേഡോടുകൂടി ഒന്നാം സമ്മാനം നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത ഗാനാലാപനത്തില്‍ പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സൂര്യ തേജസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അപ്പീലിലൂടെ മത്സരത്തിനെത്തിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജോജി എസ് ബാബു എ ഗ്രേഡോടെ നാലാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തരുണ്‍ അശോക് എ ഗ്രേഡോടെ മൂന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ആചാര്യദിനേശ്, അപ്പീലിലൂടെ മത്സരത്തില്‍ പങ്കെടുത്ത ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വര്‍ഷ വി എന്നിവര്‍ എ ഗ്രേഡ് നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തില്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം വി സജിതയും സംഘവും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ സംസ്‌കൃത ഗാനാലാപനത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ ഔചിത്യ എ ഗ്രേഡോടെ നാലാംസ്ഥാനത്തെത്തി.
ഹൈസ്‌കൂള്‍ വിഭാഗം മലയാളം പദ്യം ചൊല്ലലില്‍ പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ വി ശ്രീലക്ഷ്മി എ ഗ്രേഡോടെ നാലാംസ്ഥാനം നേടി. ഖുര്‍ആന്‍ പാരായണത്തില്‍ പള്ളിക്കര ഐ ഇ എം എച്ച് എസിലെ അഹമ്മദ് ഷമാസ് എ ഗ്രേഡോടുകൂടി നാലാംസ്ഥാനം കരസ്ഥമാക്കി.

 

---- facebook comment plugin here -----

Latest