ജലചൂഷണത്തിനെതിരെ ജനകീയ കൂട്ടായ്മ

Posted on: January 20, 2014 11:05 pm | Last updated: January 20, 2014 at 11:05 pm

നീലേശ്വരം: തൈക്കടപ്പുറം ബോട്ട് ജെട്ടിക്കു സമീപത്തെ പാനീയ കമ്പനിക്കെതിരെയുള്ള സമരം ശക്തമാക്കുന്നു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തൈക്കടപ്പുറം കേന്ദ്രീകരിച്ച് വിവിധതരം ജലചൂഷണത്തിനെതിരെ തൈക്കടപ്പുറം കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 24ന് വൈകിട്ട് മൂന്ന മണിക്ക് ബോട്ട് ജെട്ടിക്ക് പരിസരത്ത് ജലചൂഷണത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ജനകീയ കൂട്ടായ്മ ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് പി മുരളീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിക്കും.
കെ വി പ്രശാന്ത് അധ്യക്ഷനായ യോഗത്തില്‍ കൗണ്‍സിലര്‍ വി ബീന, കെ വി ജയന്‍, പി വി ജനകന്‍, പി വി കുമാരന്‍, ഒ ചന്ദ്രന്‍, പി വി സുര, പി വി ചന്ദ്രന്‍ തുടങ്ങിയവര്‍ രപ്രസംഗിച്ചു.