ന്യൂ യോര്‍ക്ക് ടൈംസിന്റെ സന്ദര്‍ശിച്ചിരിക്കേണ്ട നഗരങ്ങളുടെ പട്ടികയില്‍ ദുബൈയും

Posted on: January 20, 2014 6:02 pm | Last updated: January 20, 2014 at 6:02 pm

dubai canalദുബൈ: പ്രമുഖ അമേരിക്കന്‍ പ്രസിദ്ധീകരണമായ ന്യൂ യോര്‍ക്ക് ടൈംസിന്റെ കണ്ടിരിക്കേണ്ട 52 നഗരങ്ങളുടെ പട്ടികയില്‍ ദുബൈയും. പട്ടികയില്‍ 23ാമതായാണ് നഗരം ഇടംകണ്ടെത്തിയിരിക്കുന്നത്.
സീഷെല്‍സ്, കെയ്പ് ടൗണ്‍, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ദുബൈക്ക് എക്‌സ്‌പോ 2020ന് ആതിഥ്യമരുളാന്‍ ആവസരം ലഭിച്ചതും വിനോദസഞ്ചാര വികസനത്തിനായി 2020ലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന വീക്ഷണവുമാണ് പട്ടികയില്‍ ഇടംനേടാന്‍ ദുബൈക്ക് തുണയായത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാവാന്‍ പോകുന്ന ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെക്കുറിച്ചും ഐ എം ജി വേള്‍ഡ്‌സ് ഓഫ് അഡ്‌വെഞ്ചര്‍ എന്നിവക്കൊപ്പം പുതുതായി നഗരത്തില്‍ ഉയര്‍ന്നിരിക്കുന്ന ആഢംബര ഹോട്ടലുകളെക്കുറിച്ചുമെല്ലാം പത്രം വാചാലമാവുന്നുണ്ട്. ന്യൂ യോര്‍ക്ക് ടൈംസ് പോലുള്ള പ്രസിദ്ധമായ പ്രസദ്ധീകരണത്തിന്റെ നഗരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്താന്‍ സാധിച്ചത് വലിയൊരു അംഗീകാരമാണെന്ന് ദുബൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സയീദ് അല്‍ മാരി അഭിപ്രായപ്പെട്ടു.