ബഌക്ക് മാജിക്: അറബ് വനിതകള്‍ പിടിയില്‍

Posted on: January 20, 2014 5:55 pm | Last updated: January 20, 2014 at 5:55 pm

Black magicഅബുദാബി: അസാധാരണ കഴിവുകള്‍ അവകാശപ്പെട്ട് ബഌക്ക് മാജിക് നടത്തിയിരുന്ന രണ്ട് അറബ് വനിതകള്‍ അബൂദാബി പോലീസിന്റെ പിടിയിലായി. പൈശാചികതകള്‍ അകറ്റാനും തലവേദനയുള്‍പ്പെടെ വിട്ടുമാറാത്ത രോഗങ്ങള്‍ മാറ്റാനും കഴിയുമെന്ന് അവകാശപ്പെട്ടാണ് ഇവര്‍ ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പോലീസ്.
മൊറോക്കന്‍ വംശജരായ പ്രതികളിലൊരാള്‍ അവിവാഹിതയും ബ്യൂട്ടീഷയും, രണ്ടാം പ്രതി വീട്ടമ്മയുമാണെന്നും അബൂദാബി പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ ഡോ. റാശിദ് മുഹമ്മദ് ബൂറശീദ് അറിയിച്ചു.
ഇവരുടെ ഇരകള്‍ പ്രധാനമായും സ്ത്രീകളാണ്. 200 മുതല്‍ 500 ദിര്‍ഹം വരെ ഒരാളില്‍ നിന്ന് ചികിത്സയുടെ പ്രതിഫലമായി വാങ്ങിയിരുന്നെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഉപഭോക്താവായി സമീപിച്ച് പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിക്കുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചികിത്സക്കുപയോഗിച്ചിരുന്ന വിവിധം തരം വസ്തുക്കളും പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് കോടതിക്കു കൈമാറിയിരിക്കുകയാണ്.