ടി പി ധീരനായ കമ്മ്യൂണിസ്റ്റെന്ന് വീണ്ടും വി എസ്

Posted on: January 20, 2014 4:41 pm | Last updated: January 20, 2014 at 11:51 pm

vs2തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. ടി പിയെ കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് വി എസിന്റെ പരാമര്‍ശം.

വലത് അവസരവാദത്തിനെതിരെ പോരാടിയ നേതാവാണ് ടി പി. പ്രതികളുടെ ദേശവിരുദ്ധ ബന്ധം അന്വേഷിക്കണം. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ടി പി കേസിലെ പ്രതികളെ സന്ദര്‍ശിച്ചത് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

നാല് ദിവസം മുമ്പാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. ടി പി വധക്കേസില്‍ വിധിവരാനിരിക്കെ വി എസിന്റെ പ്രസ്താവന സി പി എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.