സുനന്ദ മൂന്നുമാസം മുമ്പ് വില്‍പത്രം തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്

Posted on: January 20, 2014 2:03 pm | Last updated: January 20, 2014 at 11:51 pm

sunantha pushkarന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നതിന്റെ മൂന്നുമാസം മുമ്പ് വില്‍പത്രം തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. സുനന്ദയുടെ സുഹൃത്തും കോര്‍പ്പറേറ്റ് വക്കീലുമായ രോഹിത് കൊച്ചാറിന്റെ സഹായത്തോടെയാണ് വില്‍പത്രം തയ്യാറാക്കിയത്.

വില്‍പത്രം തയ്യാറാക്കുന്ന സമയത്ത് ജീവിതം അനിശ്ച്ചിതമാണെന്ന് വക്കീലിനോട് പറഞ്ഞിരുന്നുവെത്രെ. അന്ന് ഭര്‍ത്താവായ ശശി തരൂരിനെ കുറിച്ച് സുനന്ദക്ക് നല്ല അഭിപ്രായമായിരുന്നെന്നും എന്നാല്‍ തന്റെ ആരോഗ്യത്തെ കുറിച്ച് അവര്‍ അസ്വസ്ഥയായിരുന്നെന്നും വക്കീല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.