വൈദ്യുതി മേഖല ഗുരുതരമായ പ്രതിസന്ധിയില്‍: കാനം രാജേന്ദ്രന്‍

Posted on: January 20, 2014 12:14 pm | Last updated: January 20, 2014 at 12:14 pm

മഞ്ചേരി: ഭാരതത്തിന്റെ വൈദ്യുതി മേഖല ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മര്‍മ പ്രധാനമായ വൈദ്യുതി മേഖലയെ തീറെഴുതി സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരു ഉത്പന്നമായി വൈദ്യുതിയെ മാറ്റാനുള്ള നീക്കങ്ങളാണ് കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്നും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി ആര്‍ നാണുകുട്ടന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍, മഹിളാ ഫെഡറേഷന്‍ നേതാവ് പ്രൊഫ. പി ഗൗരി, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ഡോ. നൗഫല്‍ ഇ പി, ജോയിന്റ് കൗണ്‍സില്‍ നേതാവ് ഷാനവാസ്, എം വിനോദ്, പി സുബ്രഹ്മണ്യന്‍, എസ് വിജയന്‍, വിജു ജി, കെ ശശി പ്രസംഗിച്ചു.