Connect with us

Wayanad

'ഇഷ്ടമാണ് മദീന' ദഅ്‌വാ ഫെസ്റ്റ് 2014ന് ഇന്ന് തുടക്കം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വ വിദ്യാര്‍ഥി സംഘടനയായ ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇഷ്ടമാണ് മദീന ദഅ്‌വ ഫെസ്റ്റ് 2014 ഇന്ന് തുടങ്ങും.
ഇന്നും നാളെയും മറ്റന്നാളം അമ്പതോളം മത്സരങ്ങളിലായി നൂറോളം പ്രതിഭകള്‍ മത്സരിക്കും. പരിപാടി സുല്‍ത്തന്‍ ബത്തേരി എ എസ് ഐ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ബശീര്‍ അല്‍ ജിഫ്രി,സി മൊയ്തീന്‍ കുട്ടിമുസ്‌ലിയാര്‍, കെ ഒ അഹമ്മദ് കുട്ടി ബാഖവി, അബ്ദുല്‍ കരീം ബാഖവി, മൂസ ദാരിമി, അലവി സഅദി , മുസ്തഫ അന്‍വരി, അഷ്‌റഫ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും.