Connect with us

Wayanad

ജനസംവാദയാത്ര ശ്രദ്ധേയമാകുന്നു

Published

|

Last Updated

മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് “വേണം മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജന സംവാദയാത്രകള്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 17 മുതല്‍ 23 വരെയാണ് സംസ്ഥാനത്താകെ ജനസംവാദ യാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സമൂഹം നേരിടുന്ന യാഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ജന ശ്രദ്ധയാകര്‍ഷിക്കുവാനും സര്‍ഗാത്മകമായ സംവാദങ്ങള്‍ വളര്‍ത്തിയെടുക്കാനുമാണ് സംവാദയാത്രകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ സാമാന്യ ബോധത്തെ ശാസ്ത്രബോധമാക്കി മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. വയനാട് ജില്ലയില്‍ 40 കേന്ദ്രങ്ങളിലാണ് സംവാദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലേയും വായനശാലകള്‍ കേന്ദ്രീകിച്ചണ് ഇത്തരത്തില്‍ സംവാദ യാത്രകള്‍ സംഘടിപ്പിക്കുന്നത്.
ഓരോ സംവാദ യാത്രയിലും പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരടക്കമുള്ള 20 സംവാദകള്‍ വീതമുണ്ടാകും. ഓരോ ദിവസങ്ങളിലും ഉച്ചക്ക് മുമ്പ് 20 കേന്ദ്രങ്ങളിലും, ഉച്ചക്ക് ശേഷവും 20 കേന്ദ്രങ്ങളിലുമാണ് സംവാദ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നത്. സംവാദയാത്രക്കൊപ്പം തന്നെ ഗൃഹസന്ദര്‍ശനം, ലഘുലേഖ-പുസ്തക പ്രചാരണം തുടങ്ങിയവയും നടക്കുന്നുണ്ട്.
മാനന്തവാടി ചൂട്ടക്കടവ് ഇഎംഎസ് വായനശാലയില്‍ നടന്ന സംവാദ യാത്രയില്‍ നിരധി ആളുകളാണ് പങ്കെടുത്തത്. ചര്‍ച്ചകളില്‍ വിദ്യാര്‍ഥികളടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു. പരിപാടിയില്‍ ടി കെ ദേവരാജന്‍ വിഷയാവതരണം നടത്തി.
പി രാജന്‍ അധ്യക്ഷനായി. എം പിസി നമ്പ്യാര്‍, പി വി ജോര്‍ജ്ജ്, പി വി സന്തോഷ്, പി സുരേഷ് ബാബു, കെ ബി സിമില്‍ എന്നിവര്‍ സംസാരിച്ചു. വി എ സെബാസ്റ്റിയന്‍ സ്വാഗതവും കെ ടി വിനു നന്ദിയും പറഞ്ഞു.

Latest