എസ് വൈ എസ് ജില്ലാ ദഅ്‌വാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted on: January 20, 2014 12:02 pm | Last updated: January 20, 2014 at 12:02 pm

കോഴിക്കോട്: വിവിധ പദ്ധതികളോടെ ആരംഭിച്ച എസ് വൈ എസ് ഇസ്‌ലാമിക് ദഅ്‌വ സെന്റര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് കോംപ്ലക്‌സില്‍ സജ്ജീകരിച്ച സെന്റര്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു.
ജില്ലയിലെ സംഘടനാ ചലനങ്ങള്‍ക്ക് നവജീവന്‍ നല്‍കാവുന്ന തരത്തില്‍ ദഅ്‌വ, സാന്ത്വനം, ഓഫീസ് സംവിധാനം, പ്രസിദ്ധീകരണം, പരിശീലനം, റഫറന്‍സ് ലൈബ്രറി, ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മീഡിയ, കൗണ്‍സിലിംഗ്, ഹജ്ജ് ഉംറ പഠനക്ലാസുകള്‍ എന്നിവയാണ് ദഅ്‌വ സെന്ററിന്റെ ഭാഗമായി നടക്കുക. പേരോട് അബദുര്‍റഹിമാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് അബ്ദുല്‍ഫത്താഹ് അവേലം, സയ്യിദ് സ്വാലിഹ് ശിഹാബ് അല്‍ ജിഫ്രി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ഇ യഅ്ഖൂബ് ഫൈസി, റഹ്മതുല്ല സഖാഫി എളമരം, വി എം കോയ മാസ്റ്റര്‍, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, സലീം അണ്ടോണ, നാസര്‍ ചെറുവാടി, മുഹമ്മദലി കിനാലൂര്‍, കബീര്‍ എളേറ്റില്‍ സംബന്ധിച്ചു.