Connect with us

Kerala

സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് പ്രതിപക്ഷം നിയമസഭയില്‍. ഇതുസംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. എന്നാല്‍ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാറിന്റെ ഒത്താശയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭൂമിതട്ടിപ്പാണ് അരങ്ങേറുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. 2006ല്‍ നടന്ന കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ അന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സലീംരാജിന്റെ പേരില്ലയിരുന്നു എന്നും കുറ്റം ചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും മുഖയമന്ത്രി പറഞ്ഞു.