സുനന്ദ പുഷ്‌കറിന്റെ മരണ കാരണം അമിത മരുന്നുപയോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: January 20, 2014 6:15 pm | Last updated: January 21, 2014 at 8:16 pm

sunantha pushkar

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണ കാരണം അമിതമായി മരുന്നുപയോഗമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ പന്ത്രണ്ടിലധികം മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭാരമില്ലാത്ത വസ്തുകൊണ്ട് അടിച്ചതാണ് മുറിവിന് കാരണം. കയ്യിലും കഴുത്തിലും മുറിവുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസ് ആശുപത്രി അധികൃതര്‍ ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഇന്ന് വൈകീട്ടാണ് കൈമാറിയത്.
അതിനിടെ സുനന്ദയുടെ ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ശശി തരൂരിനൊപ്പം അമ്മ, സുനന്ദ പുഷ്‌കറിന്റെ അച്ഛന്‍, മകന്‍ ശിവ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.