സ്‌കൂള്‍ കലോല്‍സവം: തൃശൂര്‍ മുന്നില്‍

Posted on: January 20, 2014 1:07 pm | Last updated: January 20, 2014 at 5:40 pm

school kalothsavu

പാലക്കാട്: അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ മല്‍സരങ്ങള്‍ പാലക്കാട്ട് പുരോഗമിക്കുമ്പോള്‍ 91 പോയിന്റുമായി തൃശൂര്‍ മുന്നിട്ട് നില്‍ക്കുന്നു. 89 പോയിന്റുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തും 87 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ഏത് സമയവും മാറിമറിയാവുന്ന നിലയിലാണ് ലീഡ് നില. ഉച്ചക്ക ശേഷം മാത്രമേ ഇന്നത്തെ മല്‍സര ഫലങ്ങള്‍ കൂടുതലും പുറത്ത് വരികയുള്ളു. കനത്ത ചൂടിനെ വകവെക്കാതെ നൂറുകണക്കിനാളുകളാണ് കൗമാര പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാനായി വേദികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.