Connect with us

Gulf

ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്ക് വിട; ആസിയുമ്മയെ ബന്ധുക്കള്‍ക്ക് കൈമാറി

Published

|

Last Updated

മക്ക : അബ്ദുല്ലക്കും ബന്ധുക്കള്‍ക്കും ഇനി ഭക്ഷണം കഴിക്കാം, ഇഹ്‌റാമിന്റെ വസ്ത്രം മാറ്റാം, നീണ്ട 50 മണിക്കൂറുകള്‍ക്ക് ശേഷം ഒന്ന് സ്വസ്ഥമായി കണ്ണ് പൂട്ടാം. ആസിയുമ്മയെ ആര്‍ എസ് സി പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നു.

ഉംറ നിര്‍വഹിക്കാന്‍ ബന്ധുക്കളോടൊപ്പം വെള്ളിയാഴ്ച മക്കയില്‍ എത്തിയതായിരുന്നു കാസര്‍ഗോഡ് ബായാര്‍ സ്വദേശിയായ ആസിയുമ്മ ( 68). മക്കയില്‍ എത്തിയ ഉടന്‍ സഹോദരി പുത്രനായ അബ്ദുള്ളയുടെയും മറ്റു ബന്ധുക്കളുടെയുമൊപ്പം ഉംറ നിരവഹിക്കന്‍ ഹറം പളളിയിലേക്ക് പുറപ്പെട്ടു.

തിക്കിലും തിരക്കിലും പെട്ട് ആസിയുമ്മയെ കാണാതായി. കഴിഞ്ഞ 2 ദിവസമായി ഹറമും പരിസരവും അരിച്ചു പെറുക്കി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. 48 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പിന്നെ പ്രതീക്ഷകള്‍ നഷടപ്പെട്ടു. ഇനി ആശുപത്രിയും മോര്‍ച്ചറിയും കേന്ദ്രീകരിച്ചു അന്വേഷണം നടത്താന്‍ ബന്ധുക്കളെ പലരും ഉപദേശിച്ചു. ആ സമയത്താണ് അവശ നിലയിലായ ആസിയുമ്മയെ നജിം തിരുവനന്തപുരം, സൈദലവി ഇരുംബുഴി എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍ എസ് സി സംഘം ഹറം പരിസരത്ത് കണ്ടെത്തിയത്.

മാനസിക നില തെറ്റിയതിനാല്‍ പരസ്പര വിരുദ്ധമായിട്ടായിരുന്നു സംസാരം. വസത്രങ്ങള്‍ എല്ലാം പകുതി അഴിച്ചു വെച്ച നിലയിലായിരുന്നു. കയ്യില്‍ ഒരു രേഖകളും ഇല്ല. ആര്‍ എസ് സി പ്രവര്‍ത്തകര്‍ പെട്ടെന്ന് വെള്ളവും ഭക്ഷണവും പ്രാഥമിക ശുശ്രൂഷകളും നല്‍കി. മീഡിയകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വാര്‍ത്ത കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വായിച്ച മകന്‍ ആര്‍ എസ് സി പ്രവര്‍ത്തകരെ ഖത്തറില്‍ നിന്നും ബന്ധപ്പെടുകയായിരുന്നു.

തുടര്‍ ആര്‍ എസ് സി പ്രവര്‍ത്തകര്‍ അബ്ദുല്ലയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ആസിയുമ്മയെ ഏറ്റെടുത്തു.