കെജരിവാളിനെ തട്ടിക്കൊണ്ടുപോവാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിട്ടു

Posted on: January 19, 2014 10:16 pm | Last updated: January 19, 2014 at 10:16 pm

kejriwalന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തട്ടിക്കൊണ്ടുപോവാന്‍ തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യാസീന്‍ ഭട്കലിനെ മോചിപ്പിക്കാന്‍ വേണ്ടിയാണ് കെജരിവാളിനെ തട്ടിക്കൊണ്ടുപോവാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടത്. 2013 ആഗസ്റ്റ് 27ന് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഭട്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കെജരിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുരക്ഷ വേണ്ടെന്ന നിലപാടിലാണ് കെജരിവാളും മന്ത്രിമാരും. തങ്ങള്‍ക്ക് പോലീസ് സുരക്ഷ വേണ്ട എന്നത് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.