ഗോപി കോട്ടമുറിക്കലിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു

Posted on: January 19, 2014 7:06 pm | Last updated: January 19, 2014 at 7:06 pm

gopi kottamurikkalകൊച്ചി: സി പി എം എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഗോപി കോട്ടമുറിക്കലിന്റെ തിരിച്ചുവരവ് തടസ്സപ്പെടുത്തില്ലെന്ന് വി എസ് പക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.

സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.