സുനന്ദയുടെ മരണം: ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തി

Posted on: January 19, 2014 6:54 pm | Last updated: January 19, 2014 at 7:49 pm

tharoor

ന്യൂഡല്‍ഹി: സുനന്ദയുടെ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തി. ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എസ് ഡി എം ലോക് കുമാറാണ് തരൂരിന്റെ മൊഴി രേഖപ്പെടുത്തിയത്.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യങ്ങളാണ് ചോദിച്ചത്. എത്രമണിക്ക് മുറിയിലെത്തി മൃതദേഹം എപ്പോള്‍ കണ്ടു തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്.

അതിനിടെ സുനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് കത്ത് നല്‍കി.