വാറ്റ് ഒഴിവാക്കി; പാചക വാതകത്തിന് 41 രൂപ കുറയും

Posted on: January 19, 2014 3:46 pm | Last updated: January 20, 2014 at 1:26 pm

lpgതിരുവനന്തപുരം: പാചകവാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് പാചകവാതക വില 41 രൂപ 32 പൈസ കുറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സബ്‌സിഡി സിലിണ്ടറുകളുടെ വിലയാണ് കുറയ്ക്കുന്നത്. അനാഥാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സബ്‌സിഡി ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സമരമല്ല സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജന പിന്തുണയില്ലാത്തത് കൊണ്ടാണ് സമരം അവര്‍ പിന്‍വലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.