ന്യൂസിലാന്‍ഡ് പര്യടനം: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 24 റണ്‍സ് തോല്‍വി

Posted on: January 19, 2014 3:32 pm | Last updated: January 19, 2014 at 3:33 pm
virat kohli
സെഞ്ച്വറി നേടിയ ഇന്ത്യയുടെ വിരാട് കോലിയുടെ ആഹ്ലാദം

നേപ്പിയര്‍: ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 24 റണ്‍സിന് തോറ്റു. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിരാട് കോലി സെഞ്ച്വറി നേടിയെങ്കിലും വിജയലക്ഷ്യമായ 292 റണ്‍സ് ഇന്ത്യക്ക് മറി കടക്കാനായില്ല. 48.4 ഓവറില്‍ 268 റണ്‍സിന് ഇന്ത്യ ആള്‍ ഔട്ടായി.

111 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 11 ബൗണ്ടറിയും ഉള്‍പ്പെടെ 123 റണ്‍സാണ് കോലി നേടിയത്. 125 ഏകദിനങ്ങള്‍ കളിച്ച കോലിയുടെ 18ാം സെഞ്ച്വറിയാണ് ഇത്. കോലി – ധോണി കൂട്ടുകെട്ട് തുടക്കത്തില്‍ പ്രതീക്ഷക്ക് വക നല്‍കിയെങ്കിലും പിന്നിട് വിക്കറ്റുകള്‍ തുതുരാ വീഴുകയായിരുന്നു. 40 റണ്‍സെടുത്ത ധോനി മടങ്ങിയതോടെ വെറും ആറോവറിനുള്ളില്‍ ഇന്ത്യ ഓള്‍ ഔട്ടായി.