സുനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് ശശി തരൂര്‍

Posted on: January 19, 2014 3:07 pm | Last updated: January 20, 2014 at 8:04 am

shashi tharurന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും കേന്ദ്ര സഹമന്ത്രിയുമായ ശശി തരൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേക്ക് കത്ത് നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടു.

പോലീസിന്റെ മൗനമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കണം. തന്റെ മേലുള്ള ദുരൂഹത നീക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണു ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിന്റെ 345-ാം മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ചതായി ആദ്യം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും തരൂരായിരുന്നു.