ടി പി വധക്കേസ് വിധി: സംയമനം പാലിക്കണമെന്ന് അണികളോട് സി പി എം

Posted on: January 19, 2014 12:14 pm | Last updated: January 19, 2014 at 12:49 pm

3513671457_TPChകോഴിക്കോട്: ടി പി വധക്കേസിലെ വിധി വരാന്‍ മൂന്നു ദിവസം ബാക്കിയിരിക്കെ സി പി എം കനത്ത കരുതലില്‍. കേസിലെ വിധി വന്നാല്‍ പ്രകോപിതരാവരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. വിധി അനുകൂലമായാല്‍ അമിതാഹ്ലാദപ്രകടനമോ പ്രതികൂലമായാല്‍ പ്രകോപനമോ പാടില്ലെന്നാണ് പാര്‍ട്ടി നല്‍കിയ നിര്‍ദേശം.

അതേസമയം ടി പി വധക്കേസില്‍ വിധി വന്നാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്ത് കോഴിക്കോട് നഗരം, വടകര, ഒഞ്ചിയം തുടങ്ങിയ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. വിധിവരുന്നതിന്റെ പശ്ചാത്തലത്തില്‍ വടകരയിലും നാദാപുരത്തും ഇതിനകം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 മുതല്‍ 24 വരെയാണ് നിരോധനാജ്ഞ.