പ്രവാചക ദര്‍ശനങ്ങള്‍ പ്രബുദ്ധതയിലേക്ക് നയിക്കുന്നത്. കെ. ഇ. എന്‍

Posted on: January 19, 2014 12:38 pm | Last updated: January 19, 2014 at 12:38 pm

Meelad Risala Prakashanam KENദോഹ: പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതമെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസി രിസാലയുടെ ‘തിരുനബിയനുഭവങ്ങള്‍’ പ്രത്യേക പതിപ്പിന്റെ ഖത്തര്‍ ദേശീയതല പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അത്തരം അന്വേഷണങ്ങള്‍ ജീവിതത്തെ നവീകരിക്കാന്‍ സഹായിക്കും. പ്രവാചകാനുഭവങ്ങളുടെ സമാഹാരം പ്രകാശിപ്പിക്കാന്‍ കഴിഞ്ഞത് വ്യക്തിപരമായ ഭാഗ്യമായാണ് കരുതുന്നത്. സാമൂഹിക പ്രസക്തിയുള്ള ഇത്തരം പ്രകാശനങ്ങള്‍ക്ക് ഇരുട്ട് നിറഞ്ഞ ജീവിതങ്ങളെ പ്രബുദ്ധതയിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് സി ദേശീയ ചെയര്‍മാന്‍ ജമാലുദ്ദീന്‍ അസ്ഹരി, രിസാല കണ്‍വീനര്‍ ഹാരിസ് മൂടാടി, കള്‍ച്ചറല്‍ കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ട്, അഡ്വ. സമദ് പുലിക്കാട്, മുജീബ് മാസ്റ്റര്‍ വടക്കേമണ്ണ സംബന്ധിച്ചു.