ഖത്തറില്‍ സുരക്ഷാ പരിശീലന കോഴ്‌സ്: ഒന്നാം ബാച്ച് പുറത്തിറങ്ങി

Posted on: January 19, 2014 12:30 pm | Last updated: January 19, 2014 at 12:30 pm

75923_479425128830548_1584857822_nദോഹ: എയര്‍പോര്‍ട്ടിലെ സുരക്ഷാചുമതലയുള്ള ഓഫീസര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ പരിശീലന ശില്പശാലയിലെ ഒന്നാം ബാച്ച് പുറത്തിറങ്ങി. എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നും ഖത്തര്‍ ആംഡ് ഫോഴ്‌സ് വിഭാഗത്തില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരാണ് ഒന്നാം ബാച്ചിലുള്ളത്. ഫ്രഞ്ച് നാഷണല്‍ ജന്റെര്‍മെറിയുടെ സഹകരണത്തോടെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗവും പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍ റുമൈഹി, പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് മേധാവി മേജര്‍ അബ്ദുല്‍ അസീസ് അലി അല്‍ മുഹന്നദി, ഖത്തറിലെ ഫ്രഞ്ച് എംബസി സൈനിക വിഭാഗം പ്രതിനിധി കസാവി മോളോ തുടങ്ങിയവര്‍ സംബന്ധിച്ചു.