Connect with us

National

ഡല്‍ഹി തണുത്ത് വിറക്കുന്നു: ആറ് മരണം

Published

|

Last Updated

ന്യൂഡല്‍ഹി: കൊടുംതണുപ്പ് ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 6 പേരുടെ ജീവന്‍ കവര്‍ന്നു. തണുപ്പ് പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളില്ലാത്തവരാണ് മരണപ്പെട്ടത്. തെരുവില്‍ കഴിയുന്നവരെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ എ എ പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെരുവില്‍ കഴിയുന്നവര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷനേടാനായി സര്‍ക്കാര്‍ നഗരത്തില്‍ രക്ഷാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉപയോഗിക്കാന്‍ കൊള്ളാത്ത ബസുകളും ഇവര്‍ക്ക് താല്‍ക്കാലിക ക്യാമ്പുകളാക്കി സര്‍ക്കാര്‍ മാറ്റിയിരുന്നു. തണുപ്പ് കാരണമുള്ള മരണത്തിന്റെ പശ്ചാത്തലത്തില്‍ നഗരവികസന മന്ത്രി മനീഷ് സിസോഡിയ അന്വേഷണത്തിന് ഉത്തരവിട്ടു.

തണുപ്പ് കാരണമുള്ള മരണം സര്‍ക്കാറിനെതിരെ വിമര്‍ശനത്തിന് ഉപാധിയാക്കുകയാണ് ബി ജെ പി ചെയ്യുന്നത്. ജന്തര്‍മന്തറില്‍ സമരം നടത്തുന്നതുപോലെയല്ല ഭരണം എന്ന് ബി ജെ പി നേതാവ് ഡോ. ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചു.

Latest