Connect with us

Gulf

ഐറിന വാര്‍ഷിക അസംബ്ലി ആരംഭിച്ചു

Published

|

Last Updated

അബൂദാബി: 150 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്ര നേതാക്കളും മന്ത്രിമാരും 120 അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും സംഗമിച്ച ഇന്റര്‍ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി(ഐറിന)യുടെ നാലാമത് വാര്‍ഷിക അസംബ്ലി അബൂദാബിയില്‍ ആരംഭിച്ചു. അബൂദാബി സസ്റ്റയിനബിലിറ്റി വീക്ക് 2014ന്റെ ഭാഗമായാണ് ഭാവി ഊര്‍ജ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ഷിക സമ്മേളനം നടക്കുന്നത്.
ആഗോള തലത്തില്‍ ഊര്‍ജ പുനരുത്പാതക സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിന് അംഗ രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും പുതു സങ്കേതങ്ങള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് ഐറിന സമ്മേളനം ശ്രദ്ധിക്കുന്നതെന്ന് ഡയറക്ടറല്‍ ജനറല്‍ അദ്‌നാന്‍ അമീന്‍ പറഞ്ഞു. 165 രാജ്യങ്ങള്‍ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 2030 റിന്യൂവബ്ള്‍ എനര്‍ജി റോഡ് മാപ്പ് പ്രഖ്യാപനമാണ് അസംബ്ലിയുടെ പ്രധാന ആകര്‍ഷണം. പുനരുല്‍പാദക ഇന്ധന ലഭ്യത 2030 ഓടെ ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. വികസ്വര രാജ്യങ്ങളില്‍ ആരംഭിക്കുന്ന ആറ് പുനരുല്‍പാദക ഊര്‍ജ പദ്ധതിയുടെ പ്രഖ്യാപനവും നടക്കും. ഐറിനയുടെ അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റിന്റെ സഹായത്തോടൊപ്പമാണ് ഈ പദ്ധതകള്‍ പൂര്‍ത്തിയാക്കുക.

 

Latest