Connect with us

Gulf

നോര്‍ത്ത്, സൗത്ത് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ വിവിധ വികസന പദ്ധതികള്‍

Published

|

Last Updated

മസ്‌കത്ത്: സ്വദേശികളുടെ താമസ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിനോദ സഞ്ചാരികളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി നോര്‍ത്ത്, സൗത്ത് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ വിവിധ പദ്ധതികള്‍. റീജ്യനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്‌സ് മന്ത്രാലയത്തിന്റെ കീഴിലാണ് വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുന്നത്.
സാമൂഹിക, സാമ്പത്തിക വികസനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഗവര്‍ണറേറ്റുകളിലേക്കുള്ള യാത്രാ സൗകര്യങ്ങളും വികസിക്കും. കലാ, സാസകാരിക മേഖലയിലും വികസനം നടപ്പിലാക്കും.
വിവിധ വിസകന പ്രവൃത്തികള്‍ കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പൂര്‍ത്തിയാക്കിയിരുന്നു. റോഡ്, ശുചീകരണ കേന്ദ്രങ്ങള്‍, വിവിധ സേവന സംവിധാനങ്ങള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ഇബ്ര വിലായത്തില്‍ ശര്‍ഖിയ യൂനിവേഴ്‌സിറ്റിക്ക് സമീത്ത് കൂടിയുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ബിദിയ വിലായത്തിലെ ഹവിയ പ്രദേശത്ത് കൂടിയുള്ള റോഡില്‍ വെളിച്ചം സ്ഥാപിക്കുന്ന പ്രവൃത്തികളും പൂര്‍ത്തിയാക്കി. മഴ കാരണം തകര്‍ന്ന വാദി ബനീ ഖാലിദിലെ റോഡുകളുടെ അറ്റകുറ്റ പണികളും പൂര്‍ത്തിയാക്കി.
സൗത്ത് ശര്‍ഖിയ ഗവര്‍ണറേറ്റിലും വിവിധ വികസന പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകളുടെ കേടുപാടികള്‍ തീര്‍ത്തു. ജഅലാന്‍, ബനീ ബു അലി, തിവി പ്രദേശങ്ങളിലും സൂറിലെ ഖല്‍ഹത്തിലും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ട് ഗവര്‍ണറ്റുകളിലും കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിവിധ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തായാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൂര്‍- ബിദ്ബിദ് രണ്ട് വരിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഒന്നാം ഘട്ടം, ബിദ് ബിദില്‍ നിന്നും മുദൈബി, അല്‍ ജര്‍ദയിലേക്കുള്ള 40 കിലോമീറ്റര്‍ പാതയുടെ രണ്ടാം ഘട്ടം എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും.
2011ല്‍ നിര്‍മാണം ആരംഭിച്ച അല്‍ ഉഖ് മലകള്‍ക്കിടയിലൂടെയുള്ള റോഡിന്റെ ആദ്യ ഘട്ടവും മുദൈബി വിലായത്തിലെ അല്‍ ജര്‍ദയില്‍ നിന്നും ഇബ്രി വിലായത്തിലെ മസ്‌റൂനിലേക്കുള്ള 64 കിലോ മീറ്റര്‍ റോഡിന്റെ രണ്ടാം ഘട്ടവും കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. പാലങ്ങളും തുരങ്കങ്ങളും അടങ്ങിയതാണ് ഈ റോഡ്. 3.75 മീറ്റര്‍ വീതിയില്‍ രണ്ട് വരിപ്പാതയായാണ് റോഡ് നിര്‍മിക്കുന്നത്. 1.5 മീറ്റര്‍ വീതിയില്‍ രണ്ട് വശങ്ങളിലും സ്റ്റീല്‍, സിമന്റ് എന്നിവ ഉപയോഗിച്ചുള്ള ചുമരുകള്‍ നിര്‍മിച്ചിട്ടുണ്ട്.
മസ്‌റൂന്‍ മുതല്‍ സൂര്‍ വരെ നിര്‍മിക്കുന്ന 134 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ 14 പാലങ്ങളും ഏഴ് തുരങ്കങ്ങളും അടങ്ങിയിയിട്ടുണ്ട്. മഴക്കാലത്തും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് റോഡ് നിര്‍മിക്കുന്നത്.