ഇറാഖില്‍ ആക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു

Posted on: January 19, 2014 9:05 am | Last updated: January 19, 2014 at 9:24 am

iraqബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരുക്കേറ്റു.

ബാഗ്ദാദിലെ മന്‍സൂര്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബാഗ്ദാദിനടുത്ത തോപ്ച്ചിയില്‍ കാര്‍ ശക്തമായബോംബ് സ്‌ഫോടനത്തില്‍ നാല് സിവിലിയന്‍മാര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജാമാഹ് ജില്ലയിലും കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റ് ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത ആക്രമണങ്ങളാണ് ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇറാഖിലെ യു എന്‍ അസിസ്റ്റന്റ് മിഷന്റെ കണക്കുപ്രകാരം 2013ല്‍ 7818 സിവിലിയന്‍മാരുള്‍പ്പടെ 8868 പേരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്.