പുഷ്‌കറിന്റെ മരണം; മരുന്നുകളുടെ അമിതോപയോഗം കാരണമെന്ന് റിപ്പോര്‍ട്ട്

Posted on: January 19, 2014 8:13 am | Last updated: January 19, 2014 at 9:05 am

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അമിതമായ അളവില്‍ മരുന്ന് ഉപയോഗിച്ചതാണെന്ന് പോസ്റ്റമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡോക്ടര്‍ ആദര്‍ശ്കുമാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരാകരിക്കാനായിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമമായ സ്ഥിരീകരണം ഉണ്ടാവൂ എന്നും ഡോക്ടര്‍ പറഞ്ഞു.