റെഡ് ക്രസന്റിന് പുതിയ വെബ്‌സൈറ്റ്‌

Posted on: January 18, 2014 8:46 pm | Last updated: January 18, 2014 at 8:48 pm

red crecsent

അബുദാബി: പ്രമുഖ ജീവകാരുണ്യ സംഘടനയായ യു എ ഇ റെഡ് ക്രസന്റിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുന്ന രീതിയില്‍ വെബ്‌സൈറ്റ് നവീകരിച്ചു. പാസ് വേര്‍ഡ് ഉപയോഗിച്ച് റെഡ് ക്രസന്റ് സേവനങ്ങള്‍ മറ്റൊരാളുടെ സഹായം കൂടാതെ നിര്‍വഹിക്കാന്‍ ഉപയുക്തമായ രീതിയിലാണ് പുതിയ വെബ്‌സൈറ്റ്.
വര്‍ധിച്ച രീതിയിലുള്ള കടലാസ് പണികളോ ചെലവോ ഇല്ലാതെ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് സേവനം ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ രീതിയിലാണ് സൈറ്റ് നവീകരിച്ചിരിക്കുന്നതെന്ന് റെഡ് ക്രസന്റ് സപ്പോര്‍ട്ട് ആന്‍ഡ് സര്‍വീസ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മുഹമ്മദ് യൂസുഫ് അല്‍ ഫഹീം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ് ക്രസന്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മില്യണ്‍ ഡ്രസ് പ്രോഗ്രാം, സിറിയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടുത്തിടെ നടന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്.