പ്രവാചക പാതയിലേക്ക് മടങ്ങുക: മുസ്തഫ ബാഖവി

Posted on: January 18, 2014 8:44 pm | Last updated: January 18, 2014 at 8:44 pm

ദുബൈ:അക്രമവും അനീതിയും അഴിമതിയും അധികരിച്ച ഈ കാലഘട്ടത്തില്‍ മൃഗതുല്യരായി ജീവിച്ച ജനതയെ സ്‌നേഹത്തിന്റേയും സഹനത്തിന്റേയും മാതൃക കാണിച്ച് കാലത്തിന്റെ ജേതാക്കന്മാരായി മാറ്റിയ പ്രവാചക പാതയിലേക്ക് നാം മടങ്ങണമെന്ന് മുസ്തഫ ബാഖവി തെന്നല പ്രസ്താവിച്ചു.
‘തിരുനബി വിളിക്കുന്നു’ പ്രമേയത്തില്‍ ഐ സി എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി ഹോര്‍ അല്‍ അന്‍സ് ഐ സി എഫ് , ആര്‍ എസ് സി സംഘടിപ്പിച്ച മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. മുളഫര്‍ സഖാഫി ഉദ്ഘാടനം ചൈതു. ബുര്‍ദ ആലാപനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. ഖുര്‍ആന്‍ മന:പ്പാഠമാക്കിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. സ്വദേശികളുടെ പ്രത്യക മൗലിദ് സദസ് ശ്രദ്ധേയമായി.
യൂനുസ് ബാഖിര്‍ മസ്ജിദിനു സമീപം തുറന്ന വേദിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.