Connect with us

International

ബാലപീഡനം: മുന്‍ പോപ്പ് പുറത്താക്കിയത് 400 വൈദികരെ

Published

|

Last Updated

വത്തിക്കാന്‍: ബാലപീഡനത്തിന് മുന്‍ പോപ്പ് പുറത്താക്കിയത് 400 വൈദികരെ. ബെനഡിക്ട് 16ാമന്‍ മാര്‍പ്പാപ്പയാണ 2011, 2012 വര്‍ഷങ്ങളില്‍ ഇത്രയേറെ വൈദികരെ പുറത്താക്കിയത്. 2008 – 2009ല്‍ ഇതേ കുറ്റത്തിന് പുറത്താക്കിയവരുടെ എണ്ണം 179 മാത്രമായിരുന്നു. ജനീവയില്‍ യു എന്‍ മനുഷ്യാവകാശ സമിതിക്ക് മുമ്പാകെ ഹാജരാകുന്നതിന് മുന്നോടിയായി വത്തിക്കാന്‍ പ്രതിനിധി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലൈംഗികാപവാദ പരാതികള്‍ അനേവഷിക്കാന്‍ മാത്രമുള്ള പ്രത്യേക സമിതിയാണ് പരാതികള്‍ സംബന്ധിച്ച് കണക്കെടുക്കുന്നത്.

ബാല പീഡന കേസുകളില്‍ കുടുങ്ങി 2008ല്‍ 68 പേര്‍ക്കും 2009ല്‍ 103 പേര്‍ക്കുമാണ് വൈദിക പട്ടം നഷ്ടമായത്. 2010ല്‍ 527 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ എത്ര പേരെ കുറ്റക്കാരായി കണ്ടത്തെിയെന്ന് വ്യക്തമല്ല. 2011ല്‍ മാത്രം 260 പേര്‍ക്ക് സ്ഥാനം നഷ്ടമായതിനു പുറമെ 419 പേര്‍ക്ക് ചെറിയ ശിക്ഷ ലഭിക്കുകയും ചെയ്തു.