ഇന്ത്യ-പാക് വ്യാപാരം: വാഗാ അതിര്‍ത്തി മുഴുവന്‍ സമയവും തുറന്നിടും

Posted on: January 18, 2014 7:13 pm | Last updated: January 18, 2014 at 8:20 pm

anand sharma

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര കരാര്‍ പ്രകാരം വാഗാ അതിര്‍ത്തി മുഴുവന്‍ സമയവും തുറന്നിടാന്‍ ധാരണയായി. കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും പാകിസ്ഥാന്‍ വാണിജ്യമന്ത്രി ഖുറം ദസ്തഗീര്‍ ഖാനും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളുടെ ശാഖ രണ്ടിടത്തും തുടങ്ങാനും ധാരണയായി. നോണ്‍ ഡിസ്‌ക്രിമിനേറ്ററി മാര്‍ക്കറ്റ് ആക്‌സസിന്റെ (എന്‍ ഡി എം എ- വിവേചനരഹിത കമ്പോള പ്രവേശനം) ഭാഗമായാണ് പുതിയ നടപടികള്‍.

പതിനാറ് മാസങ്ങള്‍ക്കുശേഷമാണ് ഇരുരാജ്യങ്ങളുടെയും വാണിജ്യമന്ത്രിമാര്‍ ചര്‍ച്ചകള്‍ നടത്തുന്നത്. 2012- 2013 വര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 260 കോടി ഡോളറാണ്.