മണിശങ്കര്‍ അയ്യരുടെ ചെന്നൈയിലെ ഓഫീസ് ആക്രമിക്കപ്പെട്ടു

Posted on: January 18, 2014 7:16 pm | Last updated: January 18, 2014 at 7:41 pm

iyerചെന്നൈ: മുന്‍ കേന്ദമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണി ശങ്കര്‍ അയ്യരുടെ ചെന്നൈയിലെ ഓഫീസ് ആക്രമിക്കപ്പെട്ടു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ ഇന്നലെ എ ഐ സി സി സമ്മേളനത്തില്‍ അയ്യര്‍ പരിഹസിച്ചിരുന്നു. മോഡി പ്രധാനമന്ത്രിയാകില്ല എന്നും മോഡിക്ക് വേണമെങ്കില്‍ ചായക്കട ഇട്ടുതരാമെന്നുമായിരുന്നു അയ്യരുടെ പരാമര്‍ശം. അയ്യര്‍ക്കെതിരെ ബി ജെ പി പ്രതിഷേധം നടത്തുമ്പോഴായിരുന്നു ആക്രമണം.

മയിലാടുതുറൈയിലെ അയ്യരുടെ ഓഫീസിനെതിരെയാണ് കല്ലറിഞ്ഞത്. കല്ലേറില്‍ ഓഫീസിന്റെ ചില്ല് തകര്‍ന്നു. ഓഫീസിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

മണിശങ്കര്‍ അയ്യര്‍ ഇപ്പോള്‍ രാ്യസഭാംഗമാണ്. മുമ്പ് മയിലാടുതുറൈയില്‍ നിന്ന് ലോക്‌സഭയിലെത്തിയിരുന്നു അയ്യര്‍. കേന്ദ്രത്തില്‍ പെട്രോളിയം. സ്‌പോര്‍ട്‌സ്, പഞ്ചായത്തീരാജ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള വകുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട് മണിശങ്കര്‍ അയ്യര്‍.