സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌കരിച്ചു

Posted on: January 18, 2014 6:03 pm | Last updated: January 18, 2014 at 7:14 pm

sunanda...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ആണ് ചിതക്ക് തീ കൊളുത്തിയത്. കശ്മീരി രീതിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ശശി തരൂര്‍, ശിവ് മേനോന്‍, സുനന്ദയുടെ രണ്ടു സഹോദരന്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്.

അസുഖബാധിതനായ സുനന്ദയുടെ പിതാവ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിതാവ് ചടങ്ങില്‍ പങ്കെടുത്തു.

ശശി തരൂരിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.