സുനന്ദ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോലീസ്

Posted on: January 18, 2014 4:22 pm | Last updated: January 18, 2014 at 4:22 pm

sunantha pushkar 2ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഡല്‍ഹി പോലീസ്. ഈ സമയം അമതിമായി ഉറക്കഗുളിക കഴിച്ചിരുന്നതായും മദ്യപിച്ചിരുന്നതായും തരൂരിന്റെ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. അസ്വാഭാവിക മരണമാണെന്ന പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുനന്ദയുടെ സംസ്‌കാര നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ശശി തരൂരിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തരൂരും സുനന്ദയും തമ്മില്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലീലാ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും സുനന്ദയുടെ മൊബൈലും ലാപ്‌ടോപ്പും പോലീസ് പരിശോധിച്ചു.