തിരൂര്‍ പീഡനം: വിധി പറയല്‍ 23 ലേക്ക് മാറ്റി

Posted on: January 18, 2014 11:33 am | Last updated: January 19, 2014 at 7:25 am

tirur rapeമലപ്പുറം: തിരൂരില്‍ മൂന്നു വയസ്സുകാരി നാടോടി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിധി പറയല്‍ ഈ മാസം 23 ലേക്ക മാറ്റി.
പരപ്പനങ്ങാടി സ്വദേശിയായ 29കാരന്‍ മുഹമ്മദ് ജാസിം ആണ് പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, അതികഠിനമായി ലൈംഗികാതിക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. മനസ്സാക്ഷിയെ ഞെട്ടിച്ച കേസില്‍ 10 മാസങ്ങള്‍ കൊണ്ടാണ് വിചാരണാ നടപടികള്‍ പൂര്‍ത്തിയായത്. 2013 മാര്‍ച്ച് അഞ്ചിന് തിരൂര്‍ റയില്‍വെ സ്‌റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചുവെന്നാണ് കേസ്.