ശശി തരൂരിന് പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ്

Posted on: January 18, 2014 11:32 am | Last updated: January 18, 2014 at 11:32 am

shashi_tharoor1ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. അതേസമയം അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നാണ് ബിജെപിയുടെ നിലപാട്. സുനന്ദയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശശി തരൂരിനെ വിളിച്ച് അനുശോചനം അറിയിച്ചു. സുനന്ദയുടേത് സ്വാഭാവിക മരണമെന്ന് കെ സുധാകരന്‍ എംപി പ്രതികരിച്ചു. പ്രാഥമിക പരിശോധന നടത്തിയവരുടെ നിഗമനം ഇതാണ്. അവര്‍ ഏറെക്കാലമായി രോഗബാധിതയായിരുന്നു. സംഭവത്തിനു ശേഷം ശശി തരൂര്‍ വികാരാധീനനായാണ് കാണപ്പെട്ടത്. അദ്ദേഹം പൊട്ടിക്കരയുന്നുണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഇന്നലെ രാത്രി സുധാകരന്‍ തരൂരിനെ സന്ദര്‍ശിച്ചിരുന്നു. കെ സുധാകരനെ കൂടാതെ കൊടിക്കുന്നില്‍ സുരേഷും തരൂരിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.