Connect with us

National

മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് മരണം

Published

|

Last Updated

മുംബൈ: മുംബൈയിലെ മലബാര്‍ ഹില്ലില്‍ തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. ആത്മീയ നേതാവ് ബൂര്‍ഹാനുദ്ദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനായിരങ്ങളാണ് ബൂര്‍ഹാനുദ്ദീന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ മലബാര്‍ ഹില്ലിനു സമീപമുള്ള ബൂര്‍ഹാനുദ്ദിന്റെ വസതിയിലേക്കെത്തിയത്.

Latest