Connect with us

Malappuram

പ്രകൃതി വിരുദ്ധ പീഡനം: റിട്ട. തഹസില്‍ദാര്‍ റിമാന്‍ഡില്‍

Published

|

Last Updated

പരപ്പനങ്ങാടി: പ്രകൃതി വിരുദ്ധ പീഡന കേസില്‍ പിടിയിലായ പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡില്‍ വിട്ടു. പത്താം ക്ലാസ് വിദ്യാര്‍ഥിയും നേരിയ ബുദ്ധിമാന്ദ്യവുമുള്ള കുട്ടിയെ അശ്ലീല ചിത്രങ്ങളും മദ്യവും നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി കോട്ടത്തറ സ്വദേശിയും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ സുബ്രഹ്മണ്യന്‍(59) ആണ് പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം. വിരമിച്ച ശേഷം സ്വന്തമായി കൃഷിപ്പണിയും മറ്റുമായി ഇയാള്‍ ജോലി ചെയ്ത് വരികയായിരുന്നു. കൃഷിയിടത്തിലേക്ക് വിദ്യാര്‍ഥിയെ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചും പച്ചക്കറി വിത്തുകളും മറ്റും തരാമെന്ന് പറഞ്ഞാണ് പീഡനം നടത്തിയതെന്ന്് പരാതിയില്‍ പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത മനസിലാക്കിയ വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇതേക്കുറിച്ച് അന്വേഷിച്ചു. ഇതിനിടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോയ കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് വാനില്‍ നിന്ന് ഇറക്കി ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി വീട്ടുകാരോടു വിവരം പറഞ്ഞതനുസരിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.

Latest