പ്രധാന വേദിയുടെ നിര്‍മാണം പൂര്‍ത്തിയായി

Posted on: January 18, 2014 8:09 am | Last updated: January 21, 2014 at 9:32 pm

പാലക്കാട്: സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവത്തിനുള്ള പ്രധാന വേദിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പാലക്കാട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രധാന വേദിയില്‍ അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
സാസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളോട് കൂടിയാണ് വേദി തയ്യാറാക്കിയിട്ടുള്ളത്. അന്‍പത്തിനാലാമത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയ്ക്ക് മഴവില്ല് എന്നാണ് പേര്. മഴവില്ലഴകുപോലെ വര്‍ണ്ണാഭമാണ് വേദിയിലെ ക്രമീകരണങ്ങളും.
അയ്യായിരത്തോളം പേര്‍ക്ക് ഇരുന്നു കാണാന്‍ കഴിയുന്ന തരത്തില്‍ വലിപ്പമേറിയ വേദിയില്‍ ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ക്ക് പുറമെ എട്ടിനങ്ങളാണ് അരങ്ങേറുക. മോഹിനിയാട്ടത്തോടെയായിരിക്കും വേദി ഉണരുന്നത്. ‘രതനാട്യവും ഒപ്പനയും കുച്ചിപ്പുടിയും നാടോടി നൃത്തവുമെല്ലാം വേദിയെ സജീവമാക്കും. ചിത്രാലങ്കാരങ്ങോടുകൂടിയ വേദി ഇന്നലെ വൈകുന്നേരം പ്രോഗ്രാം കമ്മറ്റി്ക്ക് കൈമാറി.
മഹാത്മാഗാന്ധി മുതല്‍രാജ്യം സ്‌നേഹിക്കുന്ന രാഷ്ട്രീയ സാസ്‌ക്കാരിക രംഗത്തെ 54 ആദരണീയരുടെ ചിത്രങ്ങളാണ് വേദിയെ വിത്യസ്തമാക്കുന്നത്. പതിനെട്ടു വേദികളിലാണ് ഇത്തവണ കലാമത്സരങ്ങള്‍ നടക്കുന്നത് മറ്റുള്ളവയുടെ നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാകും.