എസ് എം എ മെമ്പര്‍ഷിപ്പ് ദിനം: പ്രമുഖര്‍ അംഗത്വമെടുത്തു

Posted on: January 18, 2014 12:01 am | Last updated: January 17, 2014 at 11:36 pm

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ മെമ്പര്‍ഷിപ്പ് ദിനമായി ആചരിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മര്‍കസില്‍ നടന്ന ചടങ്ങില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി എം കോയ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍, സുലൈമാന്‍ സഖാഫി, ഉമര്‍ ഹാജി മണ്ടാള്‍ സംബന്ധിച്ചു.
സഅദിയ്യ ജനറല്‍ മാനേജറും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തൃക്കരിപ്പൂരിലും എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള മഹല്ലിലും അംഗത്വമെടുത്തു. മര്‍കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, തളിപ്പറമ്പ് അല്‍മഖര്‍ പ്രസിഡണ്ട് ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പാലക്കാട് ജില്ലാ സംയുക്ത ജമാഅത്ത് ഖാസി എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ മണ്ണാര്‍ക്കാട്ടും, ഉമരിയ്യ സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറി സയ്യിദ് പി എം എസ് തങ്ങള്‍ തൃശൂരിലും, പി. ഹസന്‍ മുസ്‌ലിയാര്‍ വയനാട്ടിലും അംഗത്വമെടുത്തു.