മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശനം: അപേക്ഷിച്ചത് 65,923 പേര്‍

Posted on: January 17, 2014 11:54 pm | Last updated: January 17, 2014 at 11:54 pm

MEDICAL ENTRANCEതിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്ക് 65,923 പേര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു. പോസ്റ്റ് ഓഫീസുകള്‍ വഴി ഇതുവരെ വിതരണം ചെയ്ത 70,583 പേര്‍ക്ക് സെക്യൂരിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. അതില്‍ നിന്നുള്ള 65,923 പേരാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. അപേക്ഷയുടെ പ്രിന്റ്ൗട്ട് ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റുകളില്‍ how to apply എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അതത് സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകരുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്താമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.