ഇഹ്‌യാഉസ്സുന്നഃ അഖില കേരള വിജ്ഞാന പരീക്ഷാ ഫലം

Posted on: January 17, 2014 11:38 pm | Last updated: January 17, 2014 at 11:38 pm

RESULTഒതുക്കുങ്ങല്‍: ജാമിഅ ഇഹ്‌യാഉസ്സുന്ന വിദ്യാര്‍ഥി സംഘടന ഇശാഅത്തുസ്സുന്ന സംഘടിപ്പിച്ച തസ്ഖീലുല്‍ മിര്‍ആത് അഖില കേരളാ വിജ്ഞാനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കാരാട് മുള്ഹിറുസ്സുന്ന ദര്‍സ് വിദ്യാര്‍ഥി മുഹമ്മദ് സാദിഖ് ഇരുമ്പുഴി ഒന്നാം സ്ഥാനവും പതിമംഗലം ഇശാഅത്തുസ്സുന്ന ദര്‍സ് വിദ്യാര്‍ഥി ഷാനവാസ് കൊഴിഞ്ഞാംപാറ രണ്ടും എ ആര്‍ നഗര്‍ മുള്ഹിറുസ്സുന്ന ദര്‍സ് വിദ്യാര്‍ഥി ആസിഫ് സാദിഖ് പെരുവയല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. താജുദ്ദീന്‍ ആറളം മുഹ്‌യിസ്സുന്ന ദര്‍സ് പൊന്മള, ഉവൈസ് വിളയൂര്‍ മഅ്ദിന്‍ ദഅ്‌വ മലപ്പുറം, ഹകീം പരുത്തിക്കോട് ഇശാഅത്തുസ്സുന്ന ദര്‍സ് വി കെ പടി, മുഹമ്മദ് ശാഫി ഈങ്ങാപ്പുഴ സിറാജുല്‍ ഹുദാ കുറ്റിയാടി ഉയര്‍ന്ന മാര്‍ക്കും കരസ്ഥമാക്കി. ഇവര്‍ക്കുള്ള അവാര്‍ഡുകളും സമ്മാനങ്ങളും ഈമാസം 20ന് നടക്കുന്ന മീലാദ് സമ്മേളന സമാപനത്തില്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.