ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍

Posted on: January 17, 2014 9:35 pm | Last updated: January 18, 2014 at 4:14 pm

sunantha pushkar

ന്യൂഡല്‍ഹി:കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ(54) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ 345 ാം മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം. ശശി തരൂരും പാക്ക് മാധ്യമ പ്രവര്‍ത്തകയായ മെഹറ തരാറുമായുള്ള ബന്ധത്തിനെതിരെ സുനന്ദ പുഷ്‌കര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഇരുവരും സംയുക് വാര്‍ത്താ കുറിപ്പിറക്കി വിവാദങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സുനന്ദയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് മരണ വിവരം പോലീസിനെ അറിയിച്ചത്.

SHASHIഎന്റെ ഭാര്യയ്ക്ക് അസുഖമാണ്. ഈ സമയം ഞാനവള്‍ക്കൊപ്പം ഉണ്ടാകേണ്ടതുണ്ട്. ജയ്പൂരിലെ സാഹിത്യോല്‍സവം തനിക്ക് നഷ്ടമാകും’ ശശി തരൂര്‍ ഒരു മണിക്കൂര്‍ മുമ്പ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ശശീ തരൂറിനെ നഷ്ടപ്പെടുന്നതിലുള്ള വേദന നിഴലിച്ചായിരുന്നു 16 മണിക്കൂര്‍ മുമ്പ് സുനന്ദ നടത്തിയ ട്വിറ്റര്‍ സംഭാഷണങ്ങള്‍. അഞ്ച് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ട്വിറ്റര്‍ സംഭാഷണങ്ങള്‍ മെഹര്‍ തരാറിനെ പരാമര്‍ശിച്ചായിരുന്നു. മെഹര്‍ തരാര്‍ നിരവധി ബ്ലാക്ക്‌ബെറി സന്ദേശങ്ങളും ഇമെയിലുകളും തന്റെ ര്‍ത്താവിനയച്ചിട്ടുണ്ടെന്നും താന്‍ കള്ളം പറയുകയല്ലെന്നും സുനന്ദ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ 13, 14 തിയതികളില്‍ സുനന്ദയുടെ അസുഖവുമായി ബന്ധപ്പെട്ട് ഇരുവരും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. 15ന് ഡല്‍ഹിയിലെത്തിയ ശേഷം ഇരുവരും ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. എട്ടോടെ ഹോട്ടലില്‍ തിരിച്ചെത്തിയ ശശി തരൂര്‍ ഒരു മണിക്കൂറോളം റുമിനു വെളിയില്‍ കാത്തിരിക്കുകയായിരുന്ന തരൂരെന്നാണ് ഹോട്ടലില്‍ നിന്നും ലഭിക്കുന്ന സൂചന. ഒമ്പതു മണിക്ക് ദേശിയ ചാനലില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാലാണ് 8.45 ഓടെ റൂമിലേക്ക് ചെല്ലുകയായിരുന്നു

കാശ്മീര്‍ സ്വദേശിയായിരുന്നു സുനന്ദ പുഷ്‌കര്‍. 2010 ഓഗസ്റ്റ് 22 നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും മൂന്നാം വിവാഹമായിരുന്നു. സുനന്ദയ്ക്ക് ഒരു മകനുണ്ട്.

JJJവാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍. വിവാദങ്ങളില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും ഈ സമയത്ത് എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്നും മെഹര്‍ തരാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.