ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ഏഷ്യന്‍ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്‌

Posted on: January 17, 2014 8:14 pm | Last updated: January 17, 2014 at 8:14 pm

അജ്മാന്‍: അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ‘ഏഷ്യന്‍ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്’.
ഏഷ്യയിലെ സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് സംബന്ധിച്ച് വി സി ആര്‍ സി ലീഡേഴ്‌സ് ഏഷ്യാ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആദ്യ നൂറ് സ്ഥാപനങ്ങളുടെ ഗണത്തില്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് യൂണിവേഴ്‌സിറ്റി സ്ഥാപക പ്രസിഡന്റ് തുബൈ മൊയ്തീനും, പ്രൊവോസ്റ്റ് പ്രൊഫസര്‍ ഗീതാ അശോക് രാജും അഭിപ്രായപ്പെട്ടു.