സലീംരാജിന്റെ ഭൂമിതട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

Posted on: January 17, 2014 2:05 pm | Last updated: January 17, 2014 at 3:12 pm

saleem rajതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ കടകംപള്ളി ഭൂമിതട്ടിപ്പുകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണര്‍ റേഞ്ചിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി സജിത്ബാബുവിനെയാണ് സ്ഥലംമാറ്റിയത്. ഭൂമിതട്ടിപ്പ് അന്വേഷിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പത്തടിപ്പാലം സ്വദേശി നാസറിന്റെ 1.16 ഏക്കര്‍ ഭൂമിയും കടകംപള്ളിയിലെ 44.5 ഏക്കര്‍ ഭൂമിയും വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അന്വേഷണം നടന്നുവരുന്നത്.