Connect with us

Kozhikode

എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ഇന്ന് ധര്‍ണ

Published

|

Last Updated

കോഴിക്കോട്: പ്രവാസി കൗണ്‍സില്‍ കേരളയുടെ നേതൃത്വത്തില്‍ ബേങ്ക് റോഡിലെ എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ ഇന്ന് വൈകുന്നേരം മൂന്നിന് പ്രതിഷേധ ധര്‍ണ നടത്തും.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുക, സലാലയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ സര്‍വീസ് റദ്ദാക്കിയ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണയെന്ന് പ്രവാസി കൗണ്‍സില്‍ കേരള ജനറല്‍ സെക്രട്ടറി പി കെ കബീര്‍ സലാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടും അത് നടപ്പിലാക്കാതെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ കേന്ദ്ര- സംസ്ഥാന പ്രവാസി മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തണം. നിതാഖത്ത് മൂലം തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും പ്രവാസി രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘങ്ങളുടെയും യോഗം അടിയന്തിരമായി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ പി എ ഹംസ, എന്‍ കെ അബ്ദുല്‍ ഖാദര്‍, ചീഫ് കോ-ഓഡിനേറ്റര്‍ സക്കീര്‍ തലശേരി, എ വി അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest