റെയ്ഡ് നടത്താന്‍ വിസമ്മതിച്ച പോലീസിന് കെജ്‌രിവാളിന്റെ ശാസന

Posted on: January 17, 2014 10:45 am | Last updated: January 17, 2014 at 10:55 am

kejriwalന്യൂഡല്‍ഹി: പെണ്‍വാണിഭ സംഘത്തിനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിന് പോലീസ് ഉദ്യോഗസ്ഥന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശാസന. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. ഖിര്‍ക്കി വില്ലേജിലെ മയക്കുമരുന്ന് മാഫിയക്കെതിരെയാണ് ഡല്‍ഹി നിയമമന്ത്രിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്താന്‍ വിസമ്മതിച്ച പോലീസ് മന്ത്രിയോട് തര്‍ക്കിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.