Connect with us

National

ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ (82) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്ന അവര്‍ ഇന്ന് രാവിലെ 8.25ന് ഹൃദയസ്തംഭനം കാരണമാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു സെന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.

രമാദാസ് ഗുപ്ത എന്ന പേരിലും അറിയപ്പെട്ടിരുന്ന സുചിത്ര 1931 ഏപ്രിലിലാണ് ജനിച്ചത്. 1952ല്‍ പുറത്തിറങ്ങിയ ശേഷ് കൊതായ് എന്ന സിനിമയാണ് സുചിത്ര സെന്നിന്റെ ആദ്യ ചിത്രം. ഇത് പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം നിര്‍മല്‍ ഡേയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ “ഷാരെ ചുവാട്ടോര്‍” ബോക്‌സോഫീസ് ഹിറ്റായതോടെയാണ് സെന്‍ ചലചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഉത്തം കുമാറിന്റെ നായികയായിട്ടായിരുന്നു സെന്‍ ഇതില്‍ അഭിനയിച്ചത്. ഇവര്‍ പിന്നീട് ബംഗാളി സിനിമയിലെ ഭാഗ്യ ജോഡികളായിത്തീര്‍ന്നു.

1955ല്‍ ദേവ്ദാസ് എന്ന ഹിന്ദി ചിത്രത്തിന് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിച്ചു. സെന്നിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1974ല്‍ പുറത്തിറങ്ങിയ ആന്ധി എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചു. 1972ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. പ്രമുഖ ഹിന്ദി നടി മൂണ്‍ മൂണ്‍ സെന്‍ മകളാണ്.

Latest